ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയ സംഭവം: ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

Posted on: June 24, 2015 1:27 pm | Last updated: June 25, 2015 at 1:51 am

Ramesh chennithalaതിരുവനന്തപുരം: സോളാര്‍ കേസില്‍ ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയെന്ന സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയില്‍ ഡിജിപി ലോകനാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉടന്‍ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ സരിതയുടെ അമ്മയും ബന്ധുവും സരിതയെ സന്ദര്‍ശിച്ച സമയമാണു രജിസ്റ്ററില്‍ തിരുത്തിയിരുന്നത്. സോളാര്‍ കമ്മീഷനു മുമ്പില്‍ ഹാജരാക്കിയതു തിരുത്തിയ ജയില്‍ രജിസ്റ്ററായിരുന്നു. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടാണു ജയില്‍ രജിസ്റ്റര്‍ കമ്മീഷനു മുമ്പില്‍ ഹാജരാക്കിയത്. അഭിഭാഷകരായ ഫെനി ബാലകൃഷ്ണനും ബാഹുലേയനും സരിതയെ സന്ദര്‍ശിച്ച സമയം വൈറ്റ്‌നര്‍ ഉപയോഗിച്ചു തിരുത്തിയതായും കണ്ടെത്തിയിരുന്നു.