മിഠായിത്തെരുവ് തീപ്പിടുത്തം: സബ് കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യം അംഗീകരിക്കില്ല: കലക്ടര്‍

Posted on: June 24, 2015 1:04 pm | Last updated: June 26, 2015 at 1:17 am

n prashanthകോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടുത്തത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന വ്യാപാരികളുടെ വാദം ശരിയല്ലെന്ന് എന്‍ കലക്ടര്‍ പ്രശാന്ത്. സബ് കളക്ടറുടെ റിപ്പോര്‍ട്ട തള്ളണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കലക്ടര്‍ പറഞ്ഞു.
മിഠായിത്തെരുവ് തീപ്പിടുത്തത്തില്‍ അട്ടമറി സാധ്യതയുണ്ടെന്നും സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും വ്യാപാരികള്‍ ആരോപിച്ചിരുന്നു.