കാലിക്കറ്റ് സര്‍വകലാശാല: അധ്യാപക നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്‌

Posted on: June 23, 2015 8:43 pm | Last updated: June 23, 2015 at 11:35 pm

calicut universityകൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിയമനം നടത്തുന്നതെന്ന പരാതിയിന്മേലാണ് ഉത്തരവ്. അധ്യാപക സംഘടനകളാണ് പരാതി നല്‍കിയിരുന്നത്. നാളെ മുതല്‍ തുടങ്ങാനിരിക്കുന്ന മുഴുവന്‍ ഇന്റര്‍വ്യൂകളും മാറ്റിവെച്ചതായി സര്‍വ്വകലാശാല അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള മുപ്പതിലധികം അധ്യാപക ഒഴിവിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്.