മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25ന്‌

Posted on: June 23, 2015 4:13 pm | Last updated: June 25, 2015 at 1:52 am

MEDICAL ENTRANCEന്യൂഡല്‍ഹി: സിബിഎസ്ഇയുടെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25നു നടത്തും.മെയ് മൂന്നിനു നടന്ന ആദ്യ പ്രവേശന പരീക്ഷ ഉത്തരസൂചിക ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഎസ്ഇ പുതിയ പരീക്ഷ തീയതി പ്രഖ്യാപിച്ചത്.

എന്‍ട്രന്‍സ് പ്രവേശന പരീക്ഷ നടത്താന്‍ സിബിഎസ്ഇ കൂടുതല്‍ സമയം ചോദിച്ചിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. ഓഗസ്റ്റ് 17-നകം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.