കരിപ്പൂര്‍ വെടിവെപ്പ്: ഒമ്പത് ജവാന്മാര്‍ കൂടി അറസ്റ്റില്‍

Posted on: June 21, 2015 8:59 pm | Last updated: June 21, 2015 at 8:59 pm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അക്രമം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് സി ഐ എസ് എഫ് ജവാന്മാര്‍ കൂടി അറസ്റ്റിലായി. സുരേഷ് ഗൗള, സുഭാഷം ചന്ദ്ര, കെ കെ ഗൗഡ, ജിതേന്ദ്ര കുമാര്‍, അരവിന്ദ് യാദവ്, അശ്വിനി കുമാര്‍, അമിത് തിവാരി, ധീരേന്ദ്ര ഓറാന്‍, ജി എ നടരാജ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എല്ലാവരും കോണ്‍സ്റ്റബിള്‍മാരാണ്. വൈകിട്ട് 4.45ന് ഇവര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഹനത്തില്‍ പോലീസില്‍ കീഴടങ്ങാനെത്തുകയായിരുന്നു. സി ഐ സന്തോഷ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേഹപരിശോധനയെ ചൊല്ലി സി ഐ എസ് എഫ് ജവാന്മാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷത്തിനിടെ ജവാന്‍ കൊല്ലപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ തെളിവായെടുത്താണ് ജവാന്മാര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.