ഹൗസ് സര്‍ജന്മാരുടെ സമരം അനാവശ്യമെന്ന് ആരോഗ്യമന്ത്രി

Posted on: June 20, 2015 10:55 am | Last updated: June 23, 2015 at 11:35 pm

VS SHIVA KUMAR1തിരുവനന്തപുരം: ഹൗസ് സര്‍ജന്മാരുടെ സമരം അനാവശ്യമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകപമാര്‍. പകര്‍ച്ചപ്പനി ഉള്‍പ്പടെയുള്ള സമയത്താണ് ഇവര്‍ സമരം നടത്തുന്നത്. സമരക്കാരോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഹൗസ് സര്‍ജന്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും ഇവര്‍ സമരത്തിലേക്ക് പോകുകയായിരുന്നു. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.