യോഗ ഹിന്ദു മതത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള തന്ത്രം: മിസോറാം മന്ത്രി

Posted on: June 20, 2015 12:56 am | Last updated: June 20, 2015 at 12:56 am

ഐസ്‌വാള്‍: യോഗാ ദിനാചരണത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് മിസോറാം മന്ത്രി രംഗത്ത്. മറ്റു മതസ്ഥരെ ഹിന്ദു മതത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ നിഗൂഢ തന്ത്രമാണ് യോഗാദിന ആചരണമെന്ന് മിസോറാം മന്ത്രി റോത്‌ലുആന്‍ഗലീനയാണ് പ്രസ്താവനയിറക്കിയത്.
ഒരു പരിശീലനം എന്ന നിലക്ക് യോഗ ചെയ്യുന്നത് കൊണ്ട് എതിര്‍പ്പില്ല. എന്നാല്‍ ഒരു പ്രത്യേക രീതിയില്‍ അത് ചെയ്യുമ്പോള്‍ അത് ഹിന്ദു ദൈവങ്ങളെ ഒരു പ്രത്യേക രീതിയില്‍ ആരാധിക്കുന്നതിന് തല്യമാകും. നിഗൂഢ ലക്ഷ്യത്തോടെയാണ് ആര്‍ എസ് എസ് യോഗയെ ഉപയോഗിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മന്ത്രിയുടെ വിവാദ പരാമര്‍ശം പുറത്തുവന്നതോടെ യോഗക്കതിരെ പ്രചാരണങ്ങളുമായി മിസോറാമിലെ െ്രെകസ്തവ വൈദികരും രംഗത്തെത്തി.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ സംസ്ഥാനത്തെ ക്രൈസ്തവര്‍ യോഗ ആചരിക്കരുതെന്നാണ് വൈദികരുടെ ആഹ്വാനം. ലോക യോഗദിനം െ്രെകസ്തവ സമൂഹത്തിന് വളരെ പ്രധാനപ്പെട്ട ഞായറാഴ്‌യായതാണ് കാരണമായി വൈദികര്‍ ചൂണ്ടിക്കാണിക്കുന്നത്. െ്രെകസ്തവ സമൂഹം കൂടുതലുള്ള സംസ്ഥാനമാണ് മിസോറാം. അതേസമയം അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് മന്ത്രി ജോണ്‍ റോത്‌ലുആന്‍ഗലീന വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴില്‍ ചെറിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ടി വിയില്‍ സെമിനാറുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.