മെഡിക്കല്‍ എന്‍ട്രന്‍സ്; കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് സുപ്രീ‌ കോടതി

Posted on: June 19, 2015 2:47 pm | Last updated: June 20, 2015 at 1:03 pm

pariyaram medical collegeന്യൂഡല്‍ഹി: കോപ്പിയടി വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ വീണ്ടും നടത്താന്‍ സാവകാശം ആവശ്യപ്പെട്ട് സിബിഎസ്ഇ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. മൂന്ന് മാസത്തെ സമയമാണ് സിബിഎസ് ഇ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല. പകരം നാല് മാസത്തെ സമയം അനുവദിച്ചുനല്‍കി. ആഗസ്റ്റ് 17ന് റിസല്‍ട്ട് പ്രഖ്യാപിക്കണെമന്നാണ് നിര്‍േദശം.

ആറര ലക്ഷത്തോളം കുട്ടികള്‍ എഴുതിയ പരീക്ഷ വീണ്ടും നടത്തുക അത്ര എളുപ്പമല്ലെന്നും ഈ സമയം മറ്റു പരീക്ഷകള്‍ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഎസ് ഇയുടെ ഹരജി. അതേസമയം സാങ്കേതിക വിദ്യ ശക്തിപ്രാപിച്ച ഇക്കാലത്ത് ഇത്തരം വാദങ്ങള്‍ ബലിശമാണെന്ന് വ്യക്തതമാക്കി കോടതി ഹരജി തള്ളുകയായിരുന്നു.