സംരക്ഷിക്കാമെന്ന് ഏറ്റവര്‍ കൂടെ നിന്നില്ല; പേരുകള്‍ വെളിപ്പെടുത്തും: സരിത

Posted on: June 19, 2015 2:40 pm | Last updated: June 19, 2015 at 10:31 pm

saritha newതിരുവനനന്തപുരം: സോളാര്‍ കേസ് ഉണ്ടായപ്പോള്‍ സംരക്ഷിക്കാമെന്ന് ഏറ്റവര്‍ ആരും പിന്നീട് കൂടെയുണ്ടായില്ലെന്ന് മുഖ്യപ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ തന്നെ വഞ്ചിച്ചവരുടെ പട്ടിക മൂന്ന് ദിവസത്തിനകം കോടതിക്ക് കൈമാറുമെന്നും സരിത പറഞ്ഞു.

കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ട്. ജോസ് കെ മാണിയേക്കാള്‍ ഉന്നതര്‍ ഈ കൂട്ടത്തിലുണ്ട്. അവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തും. തന്നെ ബലിയാടാക്കിയവര്‍ ഭരണത്തിന്റെ തണലില്‍ കഴിയുകയാണെന്നും സരിത ആരോപിച്ചു.

അതിനിടെ, സോളാര്‍ കേസ് ഒതുക്കാന്‍ സരിതക്ക് പണം നല്‍കിയത് മുഖ്യമന്ത്രി തന്നെയാണെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയായിരുന്നു ഇതിന്റെ ഇടനിലക്കാരനെന്നും വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.