മുസ്താഫിസുറിന് അഞ്ചു വിക്കറ്റ്; ഇന്ത്യക്കു തോല്‍വി

Posted on: June 19, 2015 12:36 am | Last updated: June 19, 2015 at 12:36 am
INDIA BANGLADESH
കോഹ്‌ലിയെ പുറത്താക്കിയ താസ്‌കിന്‍ അഹമ്മദിന്റെ ആഹ്ലാദം. ഒരു റണ്‍സാണ് കോഹ്‌ലി നേടിയത്‌

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 79 റണ്‍സിന്റെ തോല്‍വി.
സ്‌കോര്‍: ബംഗ്ലാദേശ് 49.4 ഓവറില്‍ 307ന് ആള്‍ ഔട്ട്. ഇന്ത്യ 46 ഓവറില്‍ 228ന് ആള്‍ ഔട്ട്.
മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ബംഗ്ലാദേശ് മുന്നില്‍. നാല് വിക്കറ്റ് വീതം നേടിയ മുസ്താഫിസുര്‍ റഹ്മാനും റുബെല്‍ ഹുസൈനും മൂന്ന് വിക്കറ്റെടുത്ത മശ്‌റഫെ മുര്‍തസയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
ക്യാപ്റ്റന്‍ കോഹ്‌ലി ഒരു റണ്‍സിന് പുറത്തായി. രോഹിത്(63), ധവാന്‍ (30), റെയ്‌ന (40), ജഡേജ (32), ഭുവനേശ്വര്‍ (25*), മൊഹിത് (11) രണ്ടക്ക സ്‌കോര്‍ കണ്ടെത്തി. ഇന്ത്യന്‍ ബൗളിംഗില്‍ അശ്വിന് മൂന്ന് വിക്കറ്റ്. ഉമേഷ്, ഭുവനേശ്വര്‍ രണ്ട് വിക്കറ്റ് വീതം നേടി.