റമസാനില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആത്മീയ ക്യാമ്പ്

    Posted on: June 18, 2015 5:59 pm | Last updated: June 18, 2015 at 5:59 pm

    mahdin-grand-masjid

    മലപ്പുറം: വിശുദ്ധ റമസാനിന്റെ പുണ്യം വിശ്വാസികള്‍ക്ക് ആര്‍ജിക്കാനായി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആത്മീയ ക്യാമ്പ് ഒരുക്കുന്നു. റമസാനിന്റെ ദിനരാത്രങ്ങള്‍ ഇഅ്തികാഫിരിക്കുന്നതിനോടൊപ്പം ആത്മീയ ആരാധനകളിലും വൈജ്ഞാനിക മജ്‌ലിസുകളിലും പങ്കെടുത്ത് പുണ്യം നേടാന്‍ സാധിക്കുന്ന രൂപത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ തഹജ്ജുദ് നിസ്‌കാരത്തോടെ ആരംഭിച്ച് അത്താഴം, ആത്മീയ മജ്‌ലിസ്, സുബ്ഹി ജമാഅത്ത്, ഹദീസ് ക്ലാസ്, ഖുര്‍ആന്‍ പാരായണം, ഹിസ്ബ്, സംശയനിവാരണം, വിര്‍ദുല്ലത്വീഫ്, പ്രാരംഭ ഇഫ്ത്വാര്‍, മഗ്‌രിബ് ജമാഅത്ത്, മസ്അല ക്ലാസ്, സമ്പൂര്‍ണ നോമ്പുതുറ, തസ്ബീഹ് നിസ്‌കാരം, ഹദ്ദാദ് റാത്തീബ്, ഇശാ-തറാവീഹ്-വിത്‌റ് നിസ്‌കാരങ്ങള്‍, ഖസ്വീദത്തുല്‍ വിത്‌രിയ്യ തുടങ്ങിയ ആത്മീയ വിരുന്നുകളാണ് എല്ലാ ദിവസങ്ങളിലും നടക്കുക.

    ആത്മീയ മജ്‌ലിസുകള്‍ക്ക് സയ്യിദന്‍മാരും പണ്ഡിതരും നേതൃത്വം നല്‍കും. ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമായി ക്രമീകരിക്കപ്പെട്ട രൂപത്തില്‍ ഖുര്‍ആന്‍ പാരായണം നടക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് നിരവധി ഖത്മുകള്‍ തീര്‍ക്കാന്‍ ക്യാമ്പിലൂടെ സാധിക്കും. നോമ്പുതുറ, അത്താഴം, മുത്താഴം, ക്ലോക്ക് റൂം, റീഫ്രഷ് സൗകര്യങ്ങള്‍ സൗജന്യമായി വിശ്വാസികള്‍ക്ക് ലഭിക്കുന്നതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിശ്വാസികള്‍ക്ക് എത്ര ദിവസവും ക്യാമ്പില്‍ അംഗമായി പുണ്യം നേടാനാകും. രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക 9037105313.