സി പി എമ്മിന്റെ കലക്‌ട്രേറ്റ് ധര്‍ണ മാറ്റിവെച്ചു

Posted on: June 18, 2015 5:52 am | Last updated: June 17, 2015 at 11:52 pm

തിരുവനന്തപുരം: റബ്ബര്‍ കൃഷിക്ക് സബ്‌സിഡി പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റുകള്‍ക്ക് മുമ്പില്‍ ഇന്ന്് നടത്താന്‍ നിശ്ചയിച്ച ധര്‍ണ്ണ മാറ്റി വെച്ചു. റബ്ബര്‍ കൃഷിക്കാര്‍ക്കുള്ള സബ്‌സിഡി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമരം താല്‍ക്കാലികമായി മാറ്റിവെക്കുന്നതെന്ന് സി പി എം സംസ്ഥാനകമ്മിറ്റി അറിയിച്ചു. റബ്ബര്‍ വിലയിടിവിനെതിരായുള്ള പ്രക്ഷോഭം തുടരും.