പോലീസിന്റെ ആഭ്യന്തര വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു

Posted on: June 15, 2015 6:23 pm | Last updated: June 16, 2015 at 12:31 am

policeതിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളെ കുറിച്ച് പരാതി വ്യാപകമായ സാഹചര്യത്തില്‍ പോലീസിന്റെ ആഭ്യന്തര വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു. എഡിജിപി എസ് അനന്തകൃഷ്ണന്‍ ചീഫ് വിജിലന്‍സ് ഓഫീസറായി ഏഴംഗ സമിതിക്കാണ് ഇനി സെല്ലിന്റെ ചുമതല. മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സെല്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. ഐജി സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെയുള്ളവര്‍ സമിതിയിലുണ്ട്. സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനിലും ഏത് സമയത്തും പരിശോധന നടത്താന്‍ സെല്ലിന് അധികാരമുണ്ടായിരിക്കും.