താന്‍ യഥാര്‍ഥ മുസ്ലിമാണെന്ന് ബിജെപി എം പി സാക്ഷി മഹാരാജ്

Posted on: June 15, 2015 4:40 pm | Last updated: June 16, 2015 at 12:31 am

sakshi maharajന്യൂഡല്‍ഹി: താന്‍ യഥാര്‍ഥ മുസ്ലിമാണെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ്. പ്രവാചകര്‍ മുഹമ്മദ് നബി മഹാനായ യോഗിയാണെന്നും അദ്ദേഹം പറഞ്ഞു. ഈമാന്‍ ഉള്ളവനാണ് മുസ്ലിം. അതിനാല്‍ താന്‍ യഥാര്‍ഥ മുസ്ലിമാണ് – സാക്ഷി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 21ന് യോഗാ ദിനാചരണം കെങ്കേമമായി ആചരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനിടെയാണ് വിവാദ പ്രസ്താവനകളുടെ തോഴനായ സാക്ഷി മഹാരാജ് പുതിയ പ്രസ്താവനയുമായി എത്തിയത്.

നേരത്തെ സൂര്യനമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ കടലില്‍ ചാടണമെന്ന് സാക്ഷി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് മുമ്പ് മുസ്ലിംകളുടെ ശക്തി ഇല്ലാതാക്കാന്‍ ഹിന്ദു സ്ത്രീകള്‍ നാല് മക്കളെ പ്രസവിക്കണമെന്ന പ്രസ്താവനയും സാക്ഷി നടത്തിയിരുന്നു.