അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി

Posted on: June 15, 2015 1:33 pm | Last updated: June 16, 2015 at 1:01 pm

the_supreme_court_of_12915f
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദത്തിലായ അഖിലേന്ത്യ മെഡിക്കല്‍, ഡന്റല്‍ പ്രവേശന പരീക്ഷ സുപ്രിം കോടതി റദ്ദാക്കി. ഒരു മാസത്തിനുള്ളി പരിക്ഷ മാറ്റി നടത്താന്‍ സി ബി എസ് ഇയോട് സുപ്രിം കോടതി നിര്‍ദേശിക്കുകയും ചെയ്തു.

മെയ് മൂന്നിന് നടന്ന പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയില്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷ വിവാദത്തിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തരസൂചിക ഹരിയാനയില്‍ നിന്ന് മറ്റു പല സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടാകുമെന്ന് പോലിസ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, അഖിലേന്ത്യാ പ്രവേശന പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെ ബാധിക്കും. ആറര ലക്ഷം പേരാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്.