സൂപ്പര്‍സോണിക് ആണവ വാഹനം ചൈന വീണ്ടും പരീക്ഷിച്ചു

Posted on: June 14, 2015 11:02 am | Last updated: June 16, 2015 at 1:00 pm
SHARE

chinaബീജിംഗ്: യു എസിന്റെ ശകത്മായ എതിര്‍പ്പിനിടയില്‍ ചൈന വീണ്ടും സൂപ്പര്‍സോണിക്ക് ആണവ വിതരണ വാഹനം ചൈന പരീക്ഷിച്ചു. ചൈനീസ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 18 മാസങ്ങള്‍ക്കിടയില്‍ ഇത് നാലാം തവണയാണ് ചൈന ആണവ പരീക്ഷണം നടത്തുന്നത്. അങ്ങേയറ്റം ആസൂത്രിതമായ സൈനിക നീക്കമാണ് ഇതെന്ന് യു എസ് പ്രതികരിച്ചിരുന്നു.

ചൈനയില്‍ നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളും പരീക്ഷണങ്ങളും ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചോ പ്രത്യേക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയൊ അല്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തുടരെത്തുടരെ ചൈന നടത്തുന്ന പരീക്ഷണങ്ങള്‍ ചൈന തങ്ങളുടെ ആണവശേഷി ബലപ്പെടുത്തുന്നതാണ് കാണിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.