Connect with us

Kasargod

കാസര്‍കോട്ട് ഡെങ്കിപ്പനി ബാധിച്ച് ആറായിരത്തോളം പേര്‍ ചികിത്സയില്‍; രണ്ട് മരണം

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ആറായിരത്തോളം പേര്‍ ചികിത്സയില്‍. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം 4500 പേരാണുള്ളതെങ്കിലും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവര്‍ ആറായിരത്തിനടുത്തു വരുമെന്നാണ് അറിയുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യാശുപത്രികളിലും ഡെങ്കിപ്പനിയും മലമ്പനിയും ബാധിച്ച് നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിന് പുറമെ മംഗലാപുരം ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ജില്ലയില്‍ നിന്നുള്ള പനിബാധിതരുണ്ട്. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ ഇതിനകം മരിച്ചു. ബദിയടുക്ക പെര്‍ഡാല കൊറഗകോളനിയിലെ ബാലകൃഷ്ണന്‍(30), കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ താമസിച്ചുവരികയായിരുന്ന കര്‍ണാടക സ്വദേശി പ്രകാശ് കിണി(48) എന്നിവരാണ് മരിച്ചത്. ഇതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.
പെര്‍ഡാല കോളനിയില്‍ ബാലകൃഷ്ണന്‍ മരിച്ച സംഭവത്തിന് പുറമെ സഹോദരന്‍ ഗോപാലന്‍, ശശികുമാര്‍, ജയ, ആനന്ദ എന്നിവരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലും ഡെങ്കിപ്പനി വ്യാപകമാണ്.

Latest