Connect with us

Gulf

ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോക്ക് ഉജ്വല തുടക്കം

Published

|

Last Updated

ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്‌

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോക്ക് ഉജ്വല തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഘങ്ങളില്‍ 150 ഓളം നിര്‍മാതാക്കള്‍ പവലിയന്‍ തുറന്നിട്ടുണ്ട്. ഇതിന് പുറമെ സെമിനാറുകളും തുടങ്ങി.
അടുത്ത 10 വര്‍ഷത്തിനകം ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല 30 ശതമാനം വര്‍ധന രേഖപ്പെടുത്തുമെന്ന് ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ സംഘാടകരായ സൊമാന്‍സ എക്‌സിബിഷന്‍സ് പ്രസിഡന്റ് സുനില്‍ ജൈസ്വാള്‍ പറഞ്ഞു.
2030 ഓടെ ഇന്ത്യയിലെ നഗരങ്ങളില്‍ 80 കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം വേണ്ടിവരും. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 70 ശതമാനം നഗരവാസികളായി മാറും. 2030 ഓടെ 100 പുതിയ നഗരങ്ങള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ജൈസ്വാള്‍ പറഞ്ഞു.
ഡല്‍ഹി, നോയിഡ, ജെയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, മംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് നിരവധി പദ്ധതികള്‍ പ്രദര്‍ശനത്തിനുണ്ട്.

Latest