അത്യാഹിതങ്ങളല്ലാത്ത കാര്യങ്ങള്‍ അറിയിക്കാന്‍ പ്രത്യേക കോള്‍ സെന്റര്‍ തുറന്നു

Posted on: June 10, 2015 9:17 pm | Last updated: June 10, 2015 at 9:17 pm
RAM
പോലീസ് ആസ്ഥാനത്തെ പുതിയ കോള്‍ സെന്റര്‍ ഷാര്‍ജ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: പോലീസ് ആസ്ഥാനത്ത് പുതിയ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാഹിതങ്ങളല്ലാത്ത കാര്യങ്ങളും ഗുരുതരങ്ങളല്ലാത്ത അപകടങ്ങളും വിളിച്ചറിയിക്കാന്‍ പുതിയ സെന്റര്‍ പൊതുജനങ്ങള്‍ക്കുപയോഗിക്കാമെന്ന് ഷാര്‍ജ പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് അറിയിച്ചു. 901 ആണ് പുതിയ കോള്‍ സെന്ററില്‍ വിളിക്കേണ്ട നമ്പര്‍.
ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍ സര്‍റി അല്‍ ശാംസിയാണ് പുതിയ കോള്‍ സെന്റര്‍ കഴിഞ്ഞ ദിവസം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററിലൂടെ പോലീസിന്റെ സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.