Connect with us

Palakkad

പ്രിന്‍സിപ്പലിനെ ആക്രമിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: യു ഡി എഫ്‌

Published

|

Last Updated

പാലക്കാട്: എസ് എഫ് ഐ സമരത്തിനിടെ പി എം ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി ആവശ്യപ്പെട്ടു.
സ്‌കൂളിലെ വിദ്യാര്‍ഥികളല്ല പുറത്തുനിന്നും വന്ന സംഘമാണ് അക്രമിച്ചതെന്നാണ് അന്വേഷണത്തിലും പ്രിന്‍സിപ്പലിന്റെ മൊഴിയിലും മനസിലാക്കാന്‍ കഴിഞ്ഞത്. ഇത് ഹീനമായ നടപടിയാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സിപിഎം നേതൃത്വത്തില്‍ നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെടുകയുായി.
ഇപ്പോള്‍ വിദ്യാര്‍ഥികളില്‍നിന്നും വേത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ അക്രമം നടത്തി സമരം വിജയിപ്പിക്കാനുള്ള സിപിഎം ഗൂഢാലോചനയാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്ന് സംശയമു്. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളണമെന്നും രാമസ്വാമി ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പ്രിന്‍സിപ്പല്‍ എം എം ലീലയെ എ രാമസ്വാമി, പി മോഹന്‍കുമാര്‍, അസീസ് മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.