സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

Posted on: June 10, 2015 2:45 pm | Last updated: June 11, 2015 at 12:44 am

News bustand Calicutതിരുവനന്തപുരം: ജൂണ്‍ 11ന് സ്വകാര്യ ബസുകള്‍ നടത്താന്‍ തീരുമാനിച്ച സൂചനാ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി െ്രെപവറ്റ് ബസ് ഓര്‍ഗനൈസേഷന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. 31 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 1200 ഓളം സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ തീരുന്ന മുറയ്ക്ക് അവ കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്താന്‍ തീരുമാനിച്ചത്.