അയോധ്യയില്‍ നിര്‍മിക്കാന്‍ പോവുന്നത് ഹൈടെക് മ്യൂസിയമെന്ന് കേന്ദ്രമന്ത്രി

Posted on: June 9, 2015 6:49 pm | Last updated: June 11, 2015 at 12:44 am

mahesh sharmaന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രമല്ല രാമനും രാമായണവുമായി ബന്ധപ്പെട്ട ഹൈടെക് മ്യൂസിയമാണ് നിര്‍മിക്കാന്‍ പോവുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. തര്‍ക്ക പ്രദേശത്തിന് പുറത്തായിരിക്കും മ്യൂസിയം നിര്‍മിക്കുക എന്നും മന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അതീവ പ്രാധാന്യം നല്‍കി ഈ വര്‍ഷം തന്നെ മ്യൂസിയം പണിയാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹിയിലെ സ്വാമിനാരായണന്‍ അക്ഷര്‍ധന്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിര്‍മിക്കുക.