വി കെ രാഘവന്‍ മാസ്റ്റര്‍ക്ക് ആദരം

Posted on: June 9, 2015 3:00 pm | Last updated: June 9, 2015 at 3:12 pm

തൃശൂര്‍: വിവിധ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി കെ രാഘവന്‍ മാസ്റ്റര്‍ക്ക് വടകുറുമ്പക്കാവ് ക്ഷേത്രം കമ്മിറ്റിയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച പകല്‍ 3ന് വടകുറുമ്പക്കാവ് ക്ഷേത്രം കല്ല്യാണമണ്ഡപത്തില്‍ സമാദരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. കെ രവീന്ദ്രനാഥ് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനംചെയ്യും. വടകുറുമ്പക്കാവ് ദേവസ്വം സീനിയര്‍ ട്രസ്റ്റി ഗോവിന്ദന്‍ എഴുത്തച്ഛന്‍ അധ്യക്ഷനാകും. ചടങ്ങില്‍ പ്രൊഫ. വൈദ്യലിംഗശര്‍മ്മ, സി പി ആന്റണി, വി കെ രാമന്‍ എന്നിവര്‍ക്ക് രാഘവന്‍ മാസ്റ്റര്‍ ഗുരുപൂജ നടത്തും.
ഗോവിന്ദനെഴുത്തച്ഛന്‍ പൊന്നാട അണിയിക്കും. പ്രൊഫ. ടി എന്‍ കൃഷ്ണന്‍ മംഗളപത്രം നല്‍കും. ചടങ്ങില്‍ സാംസ്‌കാരിക നായകന്മാരും വിദ്യാഭ്യാസ ചിന്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമാദരണകമ്മിറ്റി കണ്‍വീനര്‍ പി ഹരിദാസ് പങ്കെടുത്തു.