യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടുപോകണമെന്ന് യോഗി ആദിത്യനാഥ് എംപി

Posted on: June 9, 2015 11:37 am | Last updated: June 12, 2015 at 3:12 pm

news-muslims-are-more-safe-in-india-rather-then-other-countries-said-yogi-adityanath-1-11257-11257-yogi-adityanath-1ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി ഗോരഖ്പുരില്‍നിന്നുള്ള ബിജെപി എംപി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സൂര്യ നമസ്‌കാരം യോഗയുടെ അവിഭാജ്യ ഘടകമാണ്. സൂര്യനമസ്‌കാരം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി സൂര്യനമസ്‌ക്കാരം ഒഴിവാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്. മുമ്പും യോഗി ആദിത്യനാഥിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു.