ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കോസ്റ്റ് ഗാര്‍ഡ് വിമാനം കാണാതായി

Posted on: June 9, 2015 8:50 am | Last updated: June 12, 2015 at 3:11 pm

coastguard aircraft
ചെന്നൈ: ചെന്നൈയില്‍ നിന്ന് പറന്നുയര്‍ന്ന കോസ്റ്റ്ഗാര്‍ഡ് വിമാനം യാത്രാമധ്യേ കാണാതായി. ഡോര്‍ണിയര്‍ ഇനത്തില്‍പ്പെട്ട വിമാനമാണ് കാണാതായത്. മൂന്ന് ജീവനക്കാര്‍ വിമാനത്തിലുണ്ട്. ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് വിമാനം ചെന്നൈയില്‍ നിന്ന് ടേക് ഓഫ് ചെയ്തതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. പത്ത് മണിയോടെ തിരുച്ചിറപ്പള്ളി മേഖലയില്‍വെച്ച് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

വിമാനത്തിനായി മറ്റൊരു വിമാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടുതല്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.