പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പണം വാങ്ങരുതെന്ന് ഡി ജി പി

Posted on: June 8, 2015 9:59 pm | Last updated: June 8, 2015 at 9:59 pm

tp senkumarതിരുവനന്തപുരം: മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡി ജി പി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം .

പോസ്റ്റ്‌മോര്‍ട്ടം ചെലവുകള്‍ ബന്ധുക്കളില്‍നിന്ന് ഈടാക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ലഭ്യമായ സ്ഥലങ്ങളില്‍ പോലീസ് വീഡിയോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കണം. പുറത്തുള്ള വീഡയോഗ്രാഫര്‍മാരെ നിയോഗിക്കേണ്ടിവരുന്ന പക്ഷം ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.