സണ്‍ നെറ്റ്‌വര്‍ക്കിന്റെ ചാനലുകളുടെ പ്രവര്‍ത്തനം നിലച്ചേക്കും

Posted on: June 8, 2015 7:48 pm | Last updated: June 9, 2015 at 5:53 pm
SHARE

Sun_TV_650ന്യൂഡല്‍ഹി: സണ്‍ ടി വി നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളുടെ പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് സൂചന. നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഉടമകള്‍ക്കെതിരെ സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയത്.

ഇതിനെ തുടര്‍ന്നാണ് നെറ്റ്‌വര്‍ക്കിന് കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് സൂചനയുണ്ടായത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് വാര്‍ത്താവിതരണ മന്ത്രാലയമാണ്. വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ 25 ശതമാനം ഇടിഞ്ഞു.