സെന്‍സെക്‌സ് 245 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: June 8, 2015 7:04 pm | Last updated: June 9, 2015 at 5:53 pm

sensexdownbമുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 245 പോയിന്റ് ഇടിഞ്ഞ് 26523.09ലാണ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 70.55 പോയിന്റ് താഴ്ന്ന് 8044.15ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ പവര്‍, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം, ടി സി എസ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, റിലയന്‍സ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.