അരുണാചലില്‍ ആസാം റൈഫിള്‍സ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം

Posted on: June 7, 2015 4:43 pm | Last updated: June 8, 2015 at 12:00 am

assam rifilsഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ആസാം റൈഫിള്‍സ് ക്യാമ്പിനു നേരേ തീവ്രവാദി ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ക്യാമ്പിനു നേരേയാണ് ആക്രമണമുണ്ടായത്. എന്‍ എസ് ്‌സി എന്‍ (കെ) തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. ആക്രമണം ഉണ്ടാകുമെന്നു രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാ സൈന്യത്തിന് ഉടന്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞു. പത്തു മിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടു.