പാനൂര്‍ സ്‌ഫോടനം: പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോടിയേരി

Posted on: June 7, 2015 10:03 am | Last updated: June 7, 2015 at 11:59 pm

kodiyeriകണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവവുവമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം. സ്‌ഫോടനത്തെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചാരവേലക്ക് ആഭ്യന്തര മന്ത്രിയും സര്‍ക്കാറും ഉപയോഗിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

എന്നാല്‍ കോടിയേരിയുടെ പ്രസ്താവനയെ പിന്താങ്ങാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തയ്യാറായില്ല. പഠിച്ചതിന് ശേഷം പറയാമെന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് വി എസിന്റെ പ്രതികരണം.

ശനിയാഴ്ച്ചയാണ് പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ രണ്ട് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.