ബാര്‍ കോഴ: നിയമോപദേശം തേടിയത് തെറ്റെന്ന് കോടിയേരി

Posted on: June 6, 2015 7:03 pm | Last updated: June 7, 2015 at 9:56 am

kodiyeriതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിയമോപദേശം തേടിയ വിജിലന്‍സ് നടപടി ശരിയായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം കോടതിയില്‍ നല്‍കുകയെന്നതാണ് വിജിലന്‍സിന്റെ പണി. കേസ് നിലനില്‍ക്കുമോ എന്ന് നോക്കേണ്ടത് കോടതിയാണ്. വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ കോടതിയായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.