കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

Posted on: June 6, 2015 2:55 pm | Last updated: June 7, 2015 at 9:54 am

boamb blastകണ്ണൂര്‍: പാനൂരിന് സമീപം കൊളവല്ലൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു.  നാല് പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ ഷൈജു സുധീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇരുവരും മരിച്ചത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നു.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറ്റക്കണ്ടിക്ക് സമീപമുള്ള പറമ്പിലാണ് സ്ഫോടനം നടന്നത്. പൊലീസും ബോംബ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി.

സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി ജി പിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.