കളമശ്ശേരി ഭൂമി തട്ടിപ്പ്: നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ടി.ഒ സൂരജ്

Posted on: June 6, 2015 12:13 pm | Last updated: June 7, 2015 at 9:56 am

sooraj-iasതിരുവനന്തപുരം: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ടി. ഒ സൂരജ്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. ആരോഗ്യകാരണങ്ങളാലാണ് നേരത്തെ നുണ പരിശേധനയ്ക്ക് സമ്മതിക്കാതിരുന്നത്. നുണ പരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ടി.ഒ സൂരജ് പറഞ്ഞു.