പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കാര്‍ത്തികേയന്റെ മുഖം ഓര്‍ക്കണമെന്ന് ആന്റണി

Posted on: June 6, 2015 11:56 am | Last updated: June 7, 2015 at 9:54 am

antonyതിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ അരുവിക്കരയേക്കാള്‍ ജി കാര്‍ത്തികേയന്റെ മുഖം ഓര്‍ക്കണമെന്ന് എകെ ആന്റണി. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. വികസന കാര്യത്തില്‍ സിപിഎം 25 വര്‍ഷം പിന്നിലാണ്. വികസന വിരോധികളായ ഇടതുപക്ഷത്തെ അരുവിക്കരയില്‍ തോല്‍പ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത്‌കൊണ്ട് എകെ ആന്റണി പറഞ്ഞു.

പെട്രോള്‍ വില കൂട്ടി മോദി സര്‍ക്കാര്‍ ജനങ്ങളെ ഉപദ്രവിച്ച കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വയറ് നിറച്ച് കൊടുത്തുവെന്നും ആന്റണി പറഞ്ഞു.