കേന്ദ്ര കമ്മിറ്റി യോഗം ഇന്നു ഡല്‍ഹിയില്‍

Posted on: June 6, 2015 9:50 am | Last updated: June 7, 2015 at 9:55 am

cpmന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് രാവിലെ ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗമാണു ചേരുന്നത്. കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യുറോ അംഗങ്ങളുടെ ചുമതല യോഗത്തില്‍ തീരുമാനിക്കും. പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ വിഎസ് അച്ചുതാനന്ദവും കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും. മുന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെയുള്ള വി എസിന്റെ പരസ്യ വിമര്‍ശനം കേന്ദ്ര കമ്മിറ്റി പരിശോധിക്കും. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മിഷന്റെ തുടര്‍നടപടികളിലും യോഗത്തില്‍ തീരുമാനമെടുക്കും.

വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം