Connect with us

Ongoing News

ചരിത്രത്തില്‍ ഇടം നേടിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍

Published

|

Last Updated

ഇസ്തംബൂള്‍ അത്ഭുതം
2004/05 : തുര്‍ക്കിയിലെ ഇസ്താംബൂളില്‍ എ സി മിലാന്‍ -ലിവര്‍പൂള്‍ പോരാട്ടം. ആദ്യപകുതിയില്‍ മിലാന്‍ 3-0ന് മുന്നില്‍. നിശ്ചിത സമയത്ത് 3-3ന് ലിവര്‍പൂളിന്റെ ഗംഭീര തിരിച്ചുവരവ്. ഷൂട്ടൗട്ടില്‍ 3-2ന് ജയിച്ച് ലിവര്‍പൂള്‍ കപ്പുയര്‍ത്തി. സെര്‍ജീഞ്ഞോ, പിര്‍ലോ, ഷെവ്‌ചെങ്കോ കിക്കുകള്‍ പാഴാക്കിയത് മിലാന് തിരിച്ചടിയായി. ഒന്നാം മിനുട്ടില്‍ പോളോ മാള്‍ഡീനിയും 39,44 മിനുട്ടുകളില്‍ ക്രെസ്‌പോയും മിലാന്റെ ഗോളുകള്‍ നേടി. ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്, സ്‌മൈസര്‍ അലോണ്‍സോ എന്നിവരിലൂടെയാണ് ലിവര്‍പൂള്‍ തിരിച്ചുവരവ് നടത്തിയത്.
ഷെവ്‌ചെങ്കോയുടെ പെനാല്‍റ്റി കിക്ക് തടുത്തിട്ട ലിവര്‍പൂള്‍ ഗോളി ജെര്‍സി ഡുഡെക് ഹീറോയായി.
24eab742197ab22fefe2135d52f96d21സിദാന്‍ മാജിക്
2001/02: ജര്‍മന്‍ ക്ലബ്ബ് ബയെര്‍ലെവര്‍കുസനും സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡും തമ്മിലുള്ള കലാശപ്പോരില്‍ സിനദിന്‍ സിദാന്‍ നേടിയ വിജയഗോള്‍ ഇന്നും ചാമ്പ്യന്‍സ് ലീഗിലെ മികച്ചതാണ്. പന്ത്രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനിറങ്ങിയ റയല്‍ മാഡ്രിഡ് സ്‌പെയിന്‍ സ്‌ട്രൈക്കര്‍ റൗള്‍ ഗോണ്‍സാലസിലൂടെ ലീഡെടുത്തു. ലെവര്‍കൂസന്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ലൂസിയോയിലൂടെ സമനില പിടിച്ചു. ആദ്യപകുതിയിലെ അവസാന മിനുട്ടില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ക്രോസ് ബോള്‍ നിലത്തിറങ്ങും മുമ്പെ സിദാന്‍ ഇടങ്കാലന്‍ വോളിയിലൂടെ വലക്കുള്ളിലാക്കി. മാസ്മരിക ഗോള്‍ !
ferഇഞ്ചുറിടൈമില്‍ കിരീടം..
1998/99: ഒരു കെട്ടുകഥ പോലെ തോന്നും, 99 ചാമ്പ്യന്‍സ് ലീഗ്‌ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയ തിരിച്ചുവരവ്. ബാഴ്‌സയിലെ നൗകാംപില്‍ നടന്ന കലാശക്കളിയില്‍ ആറാം മിനുട്ടില്‍ ബാസ്‌ലറുടെ ഗോളില്‍ ബയേണ്‍ മ്യൂണിക്ക് മുന്നിലെത്തി. തൊണ്ണൂറ് മിനുട്ട് പൂര്‍ത്തിയാകുമ്പോള്‍ 1-0ന് ബയേണ്‍ കിരീടമുറപ്പിച്ച് നില്‍ക്കുന്നു. ഇഞ്ചുറിടൈമിലെ ആദ്യ മിനുട്ടില്‍ ഷെറിംഗ്ഹാമിലൂടെ ഇംഗ്ലീഷ് ക്ലബ്ബ് വീരോചിതമായി സമനിലയെടുത്തു. രണ്ട് മിനുട്ടിനുള്ളില്‍ നോര്‍വെ താരം സോള്‍സ്‌ക്‌ജെറിന്റെ ഗോളില്‍ യുനൈറ്റഡ് കിരീടമുറപ്പിക്കുന്നു. സസ്‌പെന്‍ഷന്‍ കാരണം റോയ് കീന്‍, പോള്‍ സ്‌കോള്‍സ് എന്നീപ്രമുഖരെ കൂടാതെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാനിറങ്ങിയത്.

May 1996:  Frank Rijkaard of Ajax celebrates his goal during the European Cup Final match against AC Milan played in Vienna, Austria.  The match finished in 0-1 win for Ajax.  Mandatory Credit: Clive Brunskill /Allsport

 

---- facebook comment plugin here -----

Latest