മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് മിംസ് ഹോസ്പിറ്റലിന്‌

Posted on: June 6, 2015 12:31 am | Last updated: June 6, 2015 at 12:31 am
SHARE

mims hospitalകോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തിയതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന അംഗീകാരത്തിന് ഒന്‍പതാം തവണയും കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍ അര്‍ഹമായി.
500 കിടക്കകളുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രികള്‍ക്കായുള്ള അവാര്‍ഡാണ് ഇത്തവണയും മിംസ് ഹോസ്പിറ്റലിന് ലഭിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നു എന്നതിനുള്ള സാക്ഷ്യമാണ് ഈ അംഗീകാരമെന്ന് മിംസ് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു ബഷീര്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനമായ ഇന്നലെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം എല്‍ എ അവാര്‍ഡ് വിതരണം ചെയ്തു. ജെസ്സി രാജ്, കെ വി ഗംഗാധരന്‍ എന്നിവര്‍ ഏറ്റുവാങ്ങി.