സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ദയാ കോട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നു

Posted on: June 5, 2015 8:23 pm | Last updated: June 5, 2015 at 8:23 pm

ras-al-khaimah-dhayah-fortറാസല്‍ ഖൈമ:കടലിടുക്കിന് തീരത്തുള്ള റാസല്‍ ഖൈമയിലെ ദയാ കോട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പൗരാണികതയുടെ ഒരുപാട് അവശേഷിപ്പുകളാണ് ദയാ കോട്ടയുടെ സവിശേഷത. വികസന കുതിപ്പിനിടയിലും കാലം കാത്ത് വെച്ച മഹത്തായ അവശേഷിപ്പുകള്‍ ഇവിടെയുണ്ട്.
മെയിന്‍ റോഡില്‍ നിന്നും കോട്ടയുടെ മുകളിലേക്ക് കയറുമ്പോള്‍ ഓരോ സ്ഥലത്തും റാസല്‍ ഖൈമയുടെ ഭംഗി ആസ്വദിക്കുവാന്‍ പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിര്‍മിച്ച കോട്ട യു എ ഇയിലെ ഏറ്റവും ഉയരം കൂടിയ കോട്ട കൂടിയാണ്.
ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ് കോട്ടയുടെ നിര്‍മാണം. കല്ലിന് പകരം മണല്‍ കൊണ്ടാണ് കോട്ട നിര്‍മിച്ചിട്ടുള്ളത്. വാസ്തു ശാസ്ത്ര വിദ്യയിലെ ഉത്തമ ഉദാഹരണമാണ് കോട്ട. മേല്‍ക്കൂരയും സംരക്ഷണ ഭിത്തികളും മണല്‍ കൊണ്ടാണ് നിര്‍മിച്ചത്. എത്ര പേര്‍ക്ക് വേണമെങ്കിലും മേല്‍ക്കൂരക്ക് മുകളില്‍ കയറി നില്‍ക്കാനാകും. പൂര്‍വീകരുടെ നിര്‍മാണ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് കോട്ട. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോട്ട നിര്‍മിച്ചത്. കോട്ടയുടെ മുകള്‍ തട്ടില്‍ നിന്നാല്‍ റാസല്‍ ഖൈമ മുഴുവനും കാണാനാകും.
കോട്ടക്കകത്ത് ശത്രുക്കളെ ദൂരെ നിന്നും വരുന്നത് കാണുവാന്‍ പ്രത്യേക വാച്ച് ടവറും നിര്‍മിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കുവാന്‍ പട്ടാളക്കാര്‍ സധാ സമയവും കാവല്‍ നിന്നിരുന്നത് വാച്ച് ടവറിലാണ്
കടല്‍ കടന്ന് ശത്രുക്കള്‍വരുന്നത് കണ്ടാല്‍ ഉടന്‍ തന്നെ സൈനികര്‍ ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കും. കുടിവെള്ളം പോലും കുടിക്കാതെയാണ് സൈനികര്‍ ദയാകോട്ടയുടെ മുകളില്‍ കാവല്‍ നിന്നിരുന്നത് എന്ന് പഴമക്കാര്‍ പറയുന്നു. ഈന്തപ്പനകളുടെ തടികള്‍കൊണ്ടാണ് വാച്ച് ടവറിലേക്കുള്ള പടികള്‍ നിര്‍മിച്ചിരിക്കുന്നത്. കോട്ടക്കകത്ത് കുടിവെള്ളം സംഭരിക്കുവാനുള്ള സംവിധാനമില്ലാത്തത് കൊണ്ട് തന്നെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ആരും കോട്ടക്കകത്ത് ജോലി ചെയ്യാറില്ല.
19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ ആക്രമത്തില്‍ നിന്നും റാസല്‍ ഖൈമയെ ഒരു പരിധിവരെ രക്ഷിക്കുവാന്‍ ഈ കോട്ട നിര്‍മിച്ചത് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ആക്രമത്തില്‍ കോട്ടക്ക് സാരമായി കേടുപറ്റിയിട്ടുണ്ട്. 2001ലാണ് അവസാനമായി കോട്ട പുതുക്കി പണിതത്. പഴയ യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും കോട്ടയില്‍ അവശേഷിക്കുന്നുണ്ട്.
കോട്ട പുതുക്കി പണിതപ്പോള്‍ വിലകൂടിയ സ്വര്‍ണങ്ങള്‍ ലഭിച്ചിരുന്നതായി പറയപ്പെടുന്നു. ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ദയാകോട്ടയില്‍ എത്തുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ ചരിത്രകാരന്മാരും ഗവേഷകരും കോട്ടയെക്കുറിച്ച് പഠിക്കുവാന്‍ എത്താറുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിന്റെ പ്രതീകമായ ദയാകോട്ടയുടെ സംരക്ഷണത്തിന് പ്രത്യേകം സമിതിയെ തന്നെ