Connect with us

Kerala

ബേങ്ക് പണിമുടക്ക് പൂര്‍ണം, 24ന് വീണ്ടും

Published

|

Last Updated

തിരുവനന്തപുരം: സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബേങ്കുകള്‍ക്ക് സ്വതന്ത്ര പദവി നല്‍കുക, എസ് ബി ഐ മാനേജ്‌മെന്റിന്റെ തൊഴില്‍നിയമ, സര്‍ക്കാര്‍ നിര്‍ദേശ ലംഘനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അസോസിയേറ്റ് ബേങ്ക് ജീവനക്കാര്‍ പണിമുടക്കി. ഈമാസം 24ന് ഇതേ ആവശ്യങ്ങളുന്നയിച്ച് വീണ്ടും പണിമുടക്കും. എസ് ബി ടി, സ്റ്റേഫ്ഫ് ബേങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബേങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നിവിടങ്ങളിലെ 45000 ഓളം ജീവനക്കാരാണ് പണിമുടക്കിയത്. സ്റ്റേറ്റ് സെക്ടര്‍ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. തിരുവനന്തപുരത്ത് എസ് ബി ടി പ്രധാന ശാഖക്ക് മുന്നില്‍ നടന്ന ധര്‍ണ എ സമ്പത്ത് എം പി ഉദ്ഘാടനം ചെയ്തു. എസ് ബി ടി ഇ യു ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, എസ് സുരേഷ് കുമാര്‍, കെ നീലകണ്ഠയ്യര്‍, സി ഗോപിനാഥന്‍നായര്‍, എസ് പ്രഭാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.