മണിപ്പൂര്‍ തീവ്രവാദി ആക്രമണം: അന്വേഷണം എന്‍ഐഎയ്ക്കു കൈമാറിയേക്കും

Posted on: June 4, 2015 8:19 pm | Last updated: June 5, 2015 at 12:57 am

NIAന്യൂഡല്‍ഹി: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികര്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയ്ക്കു കൈമാറിയേക്കും. ചന്ധല്‍ ജില്ലയിലെ ഉള്‍വനത്തില്‍ ഇന്ന്്് രാവിലെ 8.45-നാണു സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുവാനാണ് ആഭ്യന്തരമന്ത്രാലയം സൈന്യത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആസാം റൈഫിള്‍സിലെ ആറു ഡോഗ്ര വിഭാഗത്തിനു നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയതു ഭീരുക്കളാണെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.