ബാര്‍ കോഴ: സത്യം പുറത്തുവരട്ടെയെന്ന് കെഎം മാണി

Posted on: June 4, 2015 6:55 pm | Last updated: June 5, 2015 at 12:57 am
SHARE

km-maniതിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ നിയമോപദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെഎം മാണി. അന്വേഷണം നടക്കട്ടെ, അന്വേഷണത്തില്‍ യാതൊരു തടസവും നില്‍കില്ല. സത്യം പുറത്തുവരുമ്പോള്‍ എല്ലാം അറിയാമെന്നും മാണി പറഞ്ഞു.
അതേസമയം ബാര്‍ കോഴക്കേസില്‍ നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിനാണ് നിയമോപദേശം കൈമാറിയത്. മാണി വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്നായിരുന്നു നിയമോപദേശം. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും വ്യക്തമായ തെളിവില്ല. തെളിവുകളുടെ അഭാവം മാണിക്ക് അനുകൂലമാകുമെന്നാണ് സൂചന.