തൃശൂരിന്റെ വികസനത്തിന് മുഖ്യമന്ത്രിയുടെ 13 ഇന പദ്ധതി

Posted on: June 4, 2015 2:37 pm | Last updated: June 4, 2015 at 2:37 pm
SHARE

jana sambarkam thrissur

തൃശൂര്‍: തൃശൂര്‍ ജില്ലയുടെ പൊതുവായ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് ജില്ലയുടെ വികസനത്തിന് മുഖ്യമന്ത്രി 13 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപനം.

ഐ. ഐ. ടി. മദ്രാസുമായി ചേര്‍ന്ന് ശാസ്ത്രിയ പഠനം നടത്തി തൃശൂര്‍ ജില്ലയുടെ കടല്‍ തീരം സംരക്ഷിക്കാനുള്ള പദ്ധതി, ഐ. ടി പാര്‍ക്ക്, ജില്ലയിലെ കുടിവെള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമം ആക്കാനുള്ള പദ്ധതി, ടോള്‍ പിരിക്കാതെയും, സര്‍ക്കാരിനു അധിക ചെലവു വരുത്താതെയും പുതിയ റോഡുകള്‍ നിര്മ്മിക്കാനുള്ള പദ്ധതി, പൂര്‍ത്തിയായ, അംഗീകാരം ലഭിച്ചു കഴിഞ്ഞ തൃശൂര്‍ മൊബിലിറ്റി ഹബിന്റ്‌റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുവാനുള്ള സൊസൈറ്റി രൂപികരണം തുടങ്ങിയ പദ്ധതികള്‍ എതില്‍ ഉള്‍പ്പെടും.

തേക്കിന്‍കാട് മൈതാനത്തിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക് പരിപാടി നടക്കുന്നത്. പരാതികളുമായി ആയിരക്കണക്കിന് പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.