മുല്ലപ്പെരിയാര്‍: പാരിസ്ഥിതിക പഠനം നടത്താന്‍ കേരളത്തിന് അനുമതി

Posted on: June 4, 2015 2:25 pm | Last updated: June 5, 2015 at 12:56 am

Mullaperiyar_dam_859317f

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ ഡാമുമായി കേരളത്തിന് മുന്നോട്ടുപോകാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വനം വന്യജീവി മന്ത്രാലയത്തിന്റെ അനുമതി നേരത്തെ കേരളത്തിന് ലഭിച്ചിരുന്നു.

സിക്കന്തറാബാദ് ആസ്ഥാനമായ ഏജന്‍സിയെയാണ് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളം തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ ഏജന്‍സി പഠനം നടത്തി വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡാമിന് പാരിസ്ഥിതിക അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കുക.