പാതിരാത്രി വന്നു വിളിച്ചാലും വാതില്‍ തുറക്കുമെന്ന് മുസ്‌ലിം നേതാക്കളോട് പ്രധാനമന്ത്രി

Posted on: June 3, 2015 11:42 pm | Last updated: June 3, 2015 at 11:42 pm

modi man ki bathന്യൂഡല്‍ഹി: ഏത് രാത്രിയില്‍ വന്ന് വിളിച്ചാലും ഉത്തരം നല്‍കാമെന്ന് ന്യൂനപക്ഷങ്ങളോട് പ്രധാന മന്ത്രി നരേന്ദ്രമോദി. മുസ്‌ലിം നേതാക്കളുടെ പ്രതിനിധി സംഘത്തോടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളില്‍ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ ഇമാം ഉമര്‍ അഹ്മദ് ഇല്യാസിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് മോദിയെ സന്ദര്‍ശിച്ചത്. മുസ്‌ലിംകളുടെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസ പരവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് അവരോട് ചര്‍ച്ച നടത്തി.
45 മിനുട്ട് നീണ്ടുനിന്ന ചര്‍ച്ചയിലാണ് മുസ്‌ലിങ്ങളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏത് അര്‍ധ രാത്രിയിലും തന്നെ സമീപിക്കാമെന്ന് വ്യക്തമാക്കിയത്.
മുസ്‌ലിം സമൂഹത്തിന്റെ ഏത് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറച്ച് ചര്‍ച്ച ചെയ്യാന്‍ ഏത് അര്‍ധരാത്രിയിലും മുസ്‌ലിംകങ്ങള്‍ക്ക് പ്രധാന മന്ത്രിയുടെ വാതില്‍ തുറന്ന് തിരുമെന്ന് ഇല്ല്യാസി പറഞ്ഞു. അര്‍ധരാത്രിയിലാണ് തന്റെ വാതിലില്‍ നിങ്ങള്‍ മുട്ടുന്നതെങ്കിലും നിങ്ങള്‍ക്ക് വേണ്ടി തുറക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു എന്നും മോദി പറഞ്ഞതായി ഇല്യാസി വ്യക്തമാക്കി. രാജ്യത്ത് മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും മുസ്‌ലിംകളുടെ സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ചും സംഘംപ്രധാനമ്രന്ത്രിയുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ വര്‍ഷം വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് മുസ്‌ലിം, ക്രിസ്ത്യാനികള്‍ ഉള്‍പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവിധ രൂപങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രിയുടെ പുതിയ വാഗ്ദാനം രാജ്യത്തെ മുസ് ലിംകള്‍ക്ക് പ്രതിക്ഷ നല്‍കുന്നതാണ്