ട്രോളിംഗ് നിരോധനം; പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഇളവ്

Posted on: June 3, 2015 3:00 pm | Last updated: June 3, 2015 at 11:57 pm

fish workers kerala2ന്യൂഡല്‍ഹി: പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് പുറംകടലില്‍ മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. എന്നാല്‍ യന്ത്രവല്‍കൃത വള്ളങ്ങളെ മൈലിന് പുറത്ത് മീന്‍ പിടിക്കാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രാലയം വ്യക്തമാക്കി. ട്രോളിംഗ് നിരോധനത്തിന്റെ ദൈര്‍ഘ്യം കുറക്കാനാകില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ വ്യക്തമാക്കി.
ട്രോളിംഗ് നിരോധനം 61 ദിവസമാക്കിയത് യുപിഎ സര്‍ക്കാരാണ്. അന്ന് എന്ത് കൊണ്ട് കേരളം എതിര്‍ക്കാതിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പരമ്പരാഗത മത്സ്യതൊഴിലാളികളെ ഒഴിവാക്കിയതിനാല്‍ ട്രോളിംഗ് നിരോധനത്തിനെതിരായ സമരം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യന്ത്രവല്‍കൃത വള്ളങ്ങളെ പുറംകടലില്‍ മത്സ്യബന്ധനത്തിന് അനുവദിച്ചാല്‍ ട്രോളിംഗ് നിരോധനത്തിന്റെ ലക്ഷ്യം പാഴാകുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് ബലിയാന്‍ പറഞ്ഞു.