സി എം മര്‍കസ് സനദ് ദാന സമ്മേളനം സമാപിച്ചു

Posted on: June 3, 2015 5:27 am | Last updated: June 2, 2015 at 11:27 pm

കോട്ടക്കല്‍: തെന്നല സി എം മര്‍കസിന്റെ ഇരുപതാം വാര്‍ഷിക എട്ടാം സനദ്ദാന സമ്മേളനം സമാപിച്ചു. ഇസ്‌ലാമിക് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി സാമൂഹിക സേവനത്തിനിറങ്ങുന്ന 105 പണ്ഡിതര്‍ക്ക് അല്‍ഫാളിലി ബിരുദം നല്‍കി.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തി ആദ്യ സെഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ സ്ഥാന വസ്ത്ര വിതരണം നടത്തി. ഫാളിലി സംഗമത്തിന് ഇസ്മാഈല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ നടന്ന രണ്ടാം സെഷന്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പഠനം പൂര്‍ത്തിയാക്കി സാമൂഹിക സേവനത്തിനിറങ്ങുന്ന 105 പേര്‍ക്കുള്ള അല്‍ഫാളിലി ബിരുദം സയ്യിദ് അലി ബാഫഖി തങ്ങള്‍ കൈമാറി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക വിജ്ഞാനം പുതുതലമുറയില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ഫള്ല്‍ ജിഫ്രി തങ്ങള്‍ കുണ്ടൂര്‍, സയ്യിദ് ശിഹാബൂദ്ദീന്‍ ബുഖാരി കടലുണ്ടി, ശറഫുദ്ധീന്‍ ജമലുല്ലൈലി, അബ്ദുല്ലക്കുട്ടി മഖ്ദൂമി, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സുല്‍ഫീക്കറലി സഖാഫി മേല്‍മുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.