അരുവിക്കരയില്‍ പൂന്തുറ സിറാജ് പി ഡി പി സ്ഥാനാര്‍ഥി

Posted on: June 2, 2015 8:00 pm | Last updated: June 3, 2015 at 12:15 am

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ഥിയായി പൂന്തുറ സിറാജ് മത്സരിക്കുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി ഇരുമുന്നണികളുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പി ഡി പിയോട് തൊട്ടുകൂടായ്മയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ആശയ വ്യക്തതയുള്ള ഒരു രാഷ്ട്രീയ ബദലിന്റെ തുടക്കമായിരിക്കും അരുവിക്കരയിലെ തിരഞ്ഞെടുപ്പ്. അഴിമതിക്കെതിരെ ചിന്തിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ പി ഡി പിക്കുണ്ടാകുമെന്ന് കരുതുന്നതായി പൂന്തുറ സിറാജ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിറാജ് കാഞ്ഞിരമറ്റം, ജില്ലാ സെക്രട്ടറി ഷാഫി നജീദി പങ്കെടുത്തു