Connect with us

Ongoing News

സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Published

|

Last Updated

സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്റെ വിജയം എല്ലാവരുടേയും പിന്തുണയോടെയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫിഫ ഉന്നതരുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് നാടകീയമായി ബ്ലാറ്ററുടെ രാജി പ്രഖ്യാപനം. ഫിഫയുടെ താല്‍പര്യങ്ങളും ഫുട്‌ബോളുമാണ് വലുതെന്ന് ബ്ലാറ്റര്‍ രാജി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി ഫിഫ കോണ്‍ഗ്രസ് ഉടന്‍ യോഗം ചേരും.

ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അലി ഹുസൈനെ പരാജയപ്പെടുത്തിയാണ് 79കാരനായ സെപ് ബ്ലാറ്റര്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതിക്കുറ്റത്തിന് ഫിഫ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ 14പേര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്പിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ബ്ലാറ്ററുടെ വിജയം.

സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ

● Read more ► https://www.sirajlive.com/2015/05/29/182113.html
© ‪#‎SirajDaily‬

---- facebook comment plugin here -----

Latest