ജിജി തോംസണ്‍ പറഞ്ഞത് പച്ചക്കളളമെന്ന് വി എസ്‌

Posted on: June 2, 2015 8:51 pm | Last updated: June 2, 2015 at 8:51 pm
SHARE

_VS Achuthanandanആലപ്പുഴ: ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞത് പച്ചക്കളളമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വിടുവായത്തരം പറഞ്ഞ് ജിജി തോംസണ്‍ സ്വയം അപകടം വിളിച്ചു വരുത്തുകയാണ്. കാബിനറ്റ് തീരുമാനം വരും മുന്‍പ് മലേഷ്യന്‍ കമ്പനിയുമായി ജിജി തോംസണ്‍ കരാര്‍ ഒപ്പിട്ടത്തിന്റെ പകര്‍പ്പ് തന്റെ പക്കലുണ്ടെന്നും വി എസ് പറഞ്ഞു. ഒരു കോടതിയിലും ഇതിനുമുന്‍പ് ജിജി തോംസണ്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും വിഎസ് സൂചിപ്പിച്ചു.
കെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ വിളിക്കാതെ പാമൊലിന്‍ ഇറക്കുമതി ചെയ്തത് തെറ്റായിരുന്നുവെന്ന് ജിജി തോംസണ്‍ അഭിപ്രായപ്പെട്ടിരുന്നു. ടെണ്ടര്‍ വിളിക്കാതെയാണ് പാമൊലിന്‍ ഇറക്കുമതി ചെയുന്നതെന്ന് ഫയലില്‍ രേഖപ്പെടുത്തിയിരുന്നതായും ജിജി തോംസണ്‍ പറഞ്ഞിരുന്നു.