Connect with us

Gulf

സോളാര്‍ ഇംപള്‍സിന് പ്രതികൂല കാലാവസ്ഥ ഭീഷണി

Published

|

Last Updated

അബുദാബി: അബുദാബിയില്‍ നിന്ന് ലോകം ചുറ്റാനിറങ്ങിയ സോളാര്‍ ഇംപള്‍സ് വിമാനത്തിന് പ്രതികൂല കാലാവസ്ഥ ഭീഷണി.
പസഫിക്ക് സമുദ്രത്തിനു മുകളില്‍ സോളര്‍ ഇംപള്‍സിനും പൈലറ്റ് ആന്ദ്രേ ബോര്‍ഷ്‌ബെര്‍ഗിനും സംഘത്തിനും ഇതു ആശങ്കയുടെ ദിനം. വ്യോമയാന ചരിത്രത്തിലെ അപൂര്‍വമായ അധ്യായമാണ് പസഫിക് സമുദ്രത്തിനു മുകളിലൂടെ ആറു പകലുകളും അഞ്ച് രാത്രിയും നിര്‍ത്താതെ പറക്കുകയെന്നത്. ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ചൈനയിലെ നാന്‍ജിങ് ലുകൗ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ പുലര്‍ച്ചെ 12.09ന് പുറപ്പെട്ടു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് വിമാനം ജപ്പാനിലെ നഗായോ നഗരത്തില്‍ ഇറക്കി.
17,000 സോളാര്‍ സെല്ലുകളാണ് വിമാനത്തിന്റെ ചിറകിലുള്ളത്. ഇതുമൂലം 72 മീറ്ററാണ് ചിറകിന്റെ നീളം. ബോയിങ് 747 വിമാനത്തെക്കാള്‍ നീളമുള്ള ചിറകുകളാണ് സോളര്‍ ഇംപള്‍സിന്. എയര്‍ബസ് എ380ന്റെ വലുപ്പത്തിന്റെ അത്രയും വരും. വിമാനത്തിന്റെ യാത്രാവഴിയും ഗതിയും മൊണാക്കോയിലെ കണ്‍ട്രോള്‍ റൂമിലാണ് നിയന്ത്രിക്കപ്പെടുക. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുന്നുണ്ട്.
അബുദബിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സോളര്‍ ഇംപള്‍സ് രണ്ട് യാത്ര തുടങ്ങിയത്. ഇന്ത്യയില്‍ വിമാനമെത്തിയിരുന്നു. ഏഴാം ഘട്ടത്തിലാണ് പസഫിക്കിനു കുറുകെ കടക്കാന്‍ സംഘം തയാറെടുത്തത്. പ്രതികൂല കാലാവസ്ഥ നേരിട്ടതിനാല്‍ പസഫിക് ദൗത്യത്തിനായി രണ്ടു മാസമാണ് ആന്ദ്രേ ബോര്‍ഷ്‌ബെര്‍ഗ് ചൈനയില്‍ കാത്തിരുന്നത്. ആറ് പകലുകളില്‍ ഒരു പകല്‍ ഇംപള്‍സ് 2 പൂര്‍ത്തിയാക്കി.

Latest